KERALABREAKING NEWSLATEST

‘മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; റിയാസിന്റെ അഭിപ്രായം എന്താണ്?’; വി മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും മുരളീധരന്‍ ചോദിച്ചു.

‘മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആലുവയിലുള്ള കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി കിട്ടിയെന്ന വാര്‍ത്ത വളരെ ഗുരുതരമാണ്. എന്ത് അടിസ്ഥാനത്തിലാണ് അവര്‍ക്ക് മാസം തോറും 8 ലക്ഷം രൂപ കിട്ടിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ആദായ നികുതി വകുപ്പ് പറയുന്നത് പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് അവര്‍ ഇടപാടുകള്‍ നടത്തിയതെന്നാണ്. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട്”-വി മുരളീധരന്‍ പറഞ്ഞു.

സിപിഎമ്മിനെ മോദി സര്‍ക്കാര്‍ തൊടില്ല എന്ന ആരോപണം ഈ അവസരത്തില്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker