ഇംഫാല്‍: മണിപ്പുരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കുക്കി വിഭാഗം സായുധര്‍ എന്ന് സംശയിക്കുന്ന 11 പേര്‍ കൊല്ലപ്പെട്ടു. അസമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിലാണ് സംഭവമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. വെടിവെപ്പില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്കും പരിക്കേറ്റെന്നാണ് വിവരം.
ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷന്‍ കലാപകാരികള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്റ്റേഷന് സമീപത്തെ ദുരുതാശ്വാസ ക്യാമ്പ് ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.
മുന്‍പും ഇതേ പോലീസ് സ്റ്റേഷന്‍ സംഘം ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. ആക്രമണത്തിന്‌ശേഷം കലാപകാരികള്‍ സമീപത്തെ ജനവാസമേഖലയിലെ വീടുകള്‍ക്ക് തീയിടുകയും സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്.
68 Less than a minute