ഇംഫാല്‍: മണിപ്പുരില്‍ വീണ്ടം സംഘര്‍ഷം. അക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കലാപകാരികള്‍ ഗ്രാമത്തില്‍ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വംശീയ സംഘട്ടനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നരവര്‍ഷമായി സംസ്ഥാനത്ത് വംശീയ സംഘര്‍ഷങ്ങള്‍ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിതി അതീവസംഘര്‍ഷഭരിതമാണ്. വെള്ളിയാഴ്ച ബിഷ്ണുപുരില്‍ വയോധികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജനക്കൂട്ടം മണിപ്പുര്‍ റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്ന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും സുരക്ഷാസേന ശ്രമം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
34 Less than a minute