BREAKING NEWSKERALALATEST

മതം മാറ്റം എങ്ങോട്ട്… ക്രിസ്തുമതം ഉപേക്ഷിച്ചവര്‍ അധികവും പോയത് ഹിന്ദുമതത്തിലേക്ക്

കൊച്ചി: കേരളത്തില്‍ ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക്ക് ജിഹാദിലൂടെയും ആസൂത്രിതമായ മതം മാറ്റം നടക്കുകയാണെന്ന് ക്രൈസ്തവ സഭ ആരോപിക്കുന്നതിനിടെ സര്‍ക്കാര്‍ രേഖകള്‍ പുറത്ത്. 2021 ജനുവരി മാസം മുതല്‍ ജുലൈ വരെയള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരു ന്യൂസ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ആകെ 449 പേരാണ് 2021 ജനുവരിജുലൈ മാസത്തില്‍ മതം മാറിയിരിക്കുന്നത്. ഹിന്ദു മതത്തിലേക്കാണ് ഏറ്റവും അധികം പേര്‍ മതം മാറിയിരിക്കുന്നത്. 181 ആളുകളാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ക്രിസ്തു മതത്തില്‍ നിന്നും ഇസ്ലാമില്‍ നിന്നുമാണ് ഇത്രയധികം പേര്‍ ഹിന്ദു മതത്തിലേക്ക് ചേര്‍ന്നത്. ക്രിസ്തു മതത്തില്‍ നിന്നും ഹിന്ദുമതത്തിന്റെ ഭാഗമായവരില്‍ ഭൂരിഭാഗവും ദളിതരാണ്.
166 പേരാണ് ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതത്തില്‍ ചേര്‍ന്നത്. 15 പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തില്‍ ചേര്‍ന്നു. ആകെ 211 പേര്‍ ക്രിസ്തു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ 108 പേരാണ് ക്രിസ്തു മതത്തിന്റെ ഭാഗമായത്. ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് 18 പേര്‍ പോയപ്പോള്‍ 160 പേര്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നു. 220 പേര്‍ ഹിന്ദു മതം ഉപേക്ഷിച്ചപ്പോള്‍ 181 പേര്‍ ഹിന്ദു മതത്തിന്റ ഭാഗമായി.
ക്രിസ്തു മതത്തില്‍ നിന്നും 166 പേരാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ഇസ്ലാമില്‍ നിന്നും 15 പേരും ചേര്‍ന്നു. ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് 115 പേരും ക്രിസ്തുമതത്തില്‍ നിന്ന് 45 പേരും ചേര്‍ന്നു. ഹിന്ദു മതത്തില്‍ നിന്നും 105 പേര്‍ ക്രിസ്ത്യാനികളായപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് ഇസ്ലാമില്‍ നിന്നും ക്രിസ്ത്യാനികളായത്. സര്‍ക്കാരിന്റെ ഗസറ്റ് രേഖകളിലെ കണക്കാണിത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker