BREAKINGNATIONAL

മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെവെച്ച് സര്‍വീസ് നടത്തി; എയര്‍ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ

ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു.കൂടാതെ, വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍, ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്ക് യഥാക്രമം 6 ലക്ഷം രൂപയും 3 ലക്ഷം രൂപയും പിഴ ചുമത്തി.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നടപടിക്കാധാരമായ സംഭവം നടന്നത് ജൂലായ് പത്തിനാണ്. സംഭവത്തിന് ശേഷം എയര്‍ ഇന്ത്യ സ്വമേധയാ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ശേഷമാണ് ഡിജിസിഎ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു

Related Articles

Back to top button