BREAKING NEWSNATIONAL

മദ്യം വാങ്ങുന്നവര്‍ ജാഗ്രതൈ… ഈ കുരങ്ങന്‍ കുപ്പി അടിച്ചോണ്ടു പോകും

പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും മനുഷ്യരുടെ കയ്യില്‍ നിന്നും തട്ടിപ്പറിക്കുന്ന കുരങ്ങന്‍മാര്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും പതിവ് കഴ്ചയാണ്. എന്നാല്‍ മനുഷയരുടെ പക്കല്‍നിന്നും മദ്യം തട്ടിപ്പറിക്കുന്ന, മോഷ്ടിക്കുന്ന ഒരു കുരങ്ങനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ മദ്യശാലകള്‍ക്ക് ഭീഷണിയാവുകയാണ് ഈ കുരങ്ങന്‍. ഒരേയൊരു കുരങ്ങാണ് ഈ സ്ഥലത്ത് ഈ ഭീഷണിയുണ്ടാക്കുന്നത്. മദ്യശാലകള്‍ക്ക് സമീപം ഇത് വന്നിരിക്കും, എന്നിട്ട് ഒന്നുകില്‍ മദ്യം വാങ്ങിപ്പോകുന്നവരുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കും.
അല്ലെങ്കില്‍ കടകളിലെ ജീവനക്കാരുടെ കണ്ണൊന്ന് തെറ്റിയാല്‍ നേരിട്ട് കടകളില്‍ തന്നെ കയറിയാണ് അക്രമം. ഈ കുരങ്ങ് ബിയര്‍ കഴിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. ടിന്നിലടച്ച ബിയര്‍ രണ്ട് കൈ കൊണ്ടും പിടിച്ച് നിന്ന് കുടിക്കുന്നതാണ് വീഡിയോ.
റായ് ബറേലിയിലെ മദ്യക്കടകളിലുള്ളവര്‍ക്ക് വലിയ ശല്യമാവുകയാണ് ഈ കുരങ്ങന്‍. ഇതിനെതിരെ അധികൃതര്‍ക്ക് പരാതിപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പലവട്ടം പരാതിപ്പെട്ടെങ്കിലും കുരങ്ങ് വരുമ്പോള്‍ ആട്ടിവിട്ടാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker