ദില്ലി: മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ഇ ഡിയുടെ അപേക്ഷ പ്രകാരം കോടതി മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം കെജ്രിവാള്‍ തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. വൈദ്യപരമായ ആവശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയും ഇന്ന് തീരും.
1,089 Less than a minute