LATESTBREAKING NEWSKERALA

മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു, സംഭവം ആലപ്പുഴയില്‍

ആലപ്പുഴയില്‍ മകളോട് പിതാവിന്റെ ക്രൂരത. മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു. പത്തിയൂരാണ് സംഭവം.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ഇത് തുടര്‍ന്നു. ഇതിനിടെയാണ് കുട്ടിക്ക് നേരെയുള്ള അതിക്രമം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker