BREAKINGKERALA

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം: ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ് പറഞ്ഞു.
വാഹനത്തിന് 65 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായി. തിരിക്കാന്‍ നോക്കിയപ്പോള്‍ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്കുകാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബൈക്കുകാരന്‍ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിക്കുന്നു.
ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജു ഓടിച്ച കാര്‍ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Related Articles

Back to top button