BREAKING NEWSKERALALATEST

മദ്യലഹരിയില്‍ കാറിനുള്ളില്‍ വച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമം; കടകംപള്ളിയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകനായ അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. യുവതിയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണ്‍ സ്റ്റാഫംഗത്തിന്റെ മകനും അഭിഭാഷകനുമായ അശോകിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ലോ കോളേജ് ജംങ്ഷനില്‍ കാറില്‍വെച്ച് ഒരാള്‍ യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തുകയും യുവതിയെയും അശോകിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തില്‍ യുവതി പൊലീസിന് പരാതി കൈമാറി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണ്‍ സ്റ്റാഫംഗമായിരുന്ന ആളുടെ മകനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ മുന്‍പും സമാനമായ കേസുകളില്‍ പെട്ടിട്ടുണ്ട്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker