KERALALATESTPOLITICS

മധ്യകേരളത്തില്‍ യു.ഡി.എഫിനു വലിയ തിരിച്ചടിയുണ്ടാകും: വൈക്കം വിശ്വന്‍

കോട്ടയം: മധ്യകേരളത്തില്‍ യു.ഡി.എഫിനു വലിയ തിരിച്ചടിയുണ്ടാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍. തകര്‍ന്നടിഞ്ഞ യുഡിഎഫും പരാജയം സമ്മതിച്ച ബിജെപിയുമാണുള്ളത്. എല്‍ഡിഎഫ് ചരിത്ര വിജയ നേടുമെന്നും ജോസ് വിഭാഗത്തിന്റെ വരവും ഇടതു സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ രാവിലെ തന്നെ പോളിംഗ് ആരംഭിച്ചു. മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മുന്നണികള്‍. അഞ്ച് ജില്ലകളിലായി 8,116 ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker