BREAKING NEWSKERALALATEST

മിനി ലോക്ഡൗണില്‍ നോ രക്ഷ, സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് പൊലീസ്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്.
80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണെന്നും പരാതിയുണ്ട്. ഇന്നലെ ഓഫിസുകളിലും ആശുപത്രിയിലും പോകാനിറങ്ങിയവര്‍ പരിശോധനയില്‍ വലഞ്ഞു. സ്ഥിതി അതീവ ഗുരുതരമെന്നും നിലവിലെ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കുമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കെഎസ്ഇബി, ജല അതോറിറ്റി കുടിശികകള്‍ പിരിക്കുന്നതു 2 മാസത്തേക്കു നിര്‍ത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. റിക്കവറി നടപടികള്‍ നീട്ടിവയ്ക്കാന്‍ ബാങ്കുകളോട് അഭ്യര്‍ഥിക്കും.
നിര്‍മാണ മേഖലയ്ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കണം. അതിഥിത്തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച് നിര്‍മാണമേഖല പ്രവര്‍ത്തിപ്പിക്കണം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പണപ്പിരിവ് നിര്‍ത്തിവച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker