LATESTNATIONAL

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭനഷ്ട കണ്ണുകളിലൂടെ കാണുന്നത് രാജ്യത്തിന് നല്ലതല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മനുഷ്യാവകാശ വിഷയങ്ങളില്‍ ചിലതില്‍ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28മത് സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭനഷ്ട കണ്ണുകളിലൂടെ ചിലര്‍ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്ന് മോദി പറഞ്ഞു.
മനുഷ്യാവകാശങ്ങളില്‍ ചിലത് മാത്രമാണ് ചിലര്‍ കാണുന്നത്, എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല. രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ഇത്തരത്തില്‍ മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ചിലര്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിച്ചായ തന്നെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ‘സബ്കാ സാത്, സബ്കാ വികാസ്’ കാമ്പയിനെ പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രശംസിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശത്തിന്റെ എല്ലാ പ്രാഥമിക വശങ്ങളെയും പ്രതിപാതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker