BREAKING NEWSKERALA

മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് അന്തിമ തീരുമാനമാകും. എകെജി സെന്ററില്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വച്ചാണ് തീരുമാനമുണ്ടാകുക. നാളെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. വനം വകുപ്പ് വിട്ടു കൊടുത്തിട്ടുത്തിട്ടുണ്ട്. അതിന് പകരം രജിസ്‌ട്രേഷന്‍ വകുപ്പാണ് അവര്‍ ചോദിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതിനെക്കുറിച്ചും തീരുമാനമാകും. ഒരു മന്ത്രിസ്ഥാനമുള്ളതിനാല്‍ പ്രധാന വകുപ്പ് നല്‍കാനാണ് സിപിഎം തീരുമാനം.ഒറ്റ മന്ത്രിമാരുള്ള പാര്‍ട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഏതൊക്കെ വകുപ്പുകള്‍ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അവസാന തീരുമാനത്തിലെത്തുക.മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് പൂര്‍ണമായി പുതുമുഖങ്ങളുമായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അതിനിടെ കെകെ ശൈലജയെ മന്ത്രിസ്ഥാനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനം രൂക്ഷമാവുകയാണ്. ഇടതു പക്ഷ അനുഭാവികളാണ് പ്രധാന വിമര്‍ശനം ഉന്നയിക്കുന്നത്. ശൈലജയെ തിരിച്ചുവിളിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

Related Articles

Back to top button