മന്ത്രി കെ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രിക്ക് പരിക്കില്ല. ദേശിയപാതയിൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂർക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനത്തിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ യാത്രക്കാർക്കും പരിക്കില്ല. പൊലീസിനെ വിവരമറിയിച്ചതിന് ശേഷം മന്ത്രി അതേ വാഹനത്തിൽ തൃശൂരിലേക്ക് തിരിച്ചു.
Related Articles
Check Also
Close