തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം 15 നാണ് യോഗം നടന്നത്. മേയർ അജിത ജയരാജും ചില കൗൺസിലർമാരും അടക്കം 12 പേർ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഓഫീസ് തുറക്കില്ല