LATESTFOOTBALLSPORTS

മന്‍ചിനിയുടെ കുട്ടികള്‍ പണി തുടങ്ങി

റോം : കിരീട സ്വപനവുമായി എത്തിയ ഇറ്റലി മുന്നു ഗോള്‍ ജയത്തോടെ യുവേഫ യൂറോകപ്പിനു തുടക്കം കുറിച്ചു. ദൂര്‍ബലരായ തുര്‍ക്കിയെ ഏക പക്ഷീയമായ മത്സരത്തില്‍ മറുപടി ഇല്ലാത്ത മുന്നു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം തുര്‍ക്കിയുട മെറിഹ് ദെമ്‌റിലിന്റെ സെല്‍ഫ് ഗോളോടെയാണ് രണ്ടാം പകുതിക്കു തുടക്കം. സിറോ ഇമ്മോബീല്‍, ലോറെന്‍സോ ഇന്‍സിഗ് നെ എന്നിവര്‍ കൂടി ഗോളടിയില്‍ ചേര്‍ന്നതോടെ തുര്‍ക്കി നിലംപരിശായി
കളയില്‍ ഉടനീളം ഇറ്റലിക്കായിരുന്നു മുന്‍തൂക്കം. ആദ്യ പകുതിയില്‍ തുര്‍ക്കി കടുത്ത പ്രതിരോധത്തിലൂടെ ഗോളടി തടുത്തു. ഒപ്പം റഫ്‌റിയുടെ പിഴവുകളും തുര്‍ക്കിയെ രക്ഷിച്ചു. വാര്‍ (വീഡിയോ അസസ്റ്റന്റ് റഫ്‌റി) പെനാല്‍ട്ടി വിധിച്ചിട്ടും ഹോളണ്ടുകാരനായ റഫ്‌റി ഡാനി മക്ക്‌ലി തീരുമാനം സ്വീകരിക്കാന്‍ തയ്യാറാകാതെ ആദ്യ പകുതിക്കു വിസിലൂതി.
രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങിയ ഇറ്റലി പലിശയും ചേര്‍ത്ത് തുര്‍ക്കിക്ക് ഗോളുകള്‍ സമ്മാനിച്ചു. വെയില്‍സും സ്വിറ്റ്‌സര്‍ലണ്ടുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നതിനാല്‍ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 16,000 ത്തോളം ഫുട്‌ബോള്‍ പ്രേമികളെ മാത്രമെ കളി കാണുവാന്‍ അനുവദിച്ചിരുന്നുള്ളു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker