BREAKING NEWSWORLD

മയക്കുമരുന്ന് ഉപയോഗിച്ച് പിടിച്ചു; വൈദികന്‍ മെത്രന്മാര്‍ക്ക് നേരെ ആസിഡ് ഒഴിച്ചു

ഏതന്‍സ്: ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായ ആസിഡ് ആക്രമണങ്ങള്‍ ഇന്ത്യയിലടക്കം വ്യാപകമാണ്. വിദേശ രാജ്യങ്ങളില്‍ സമാനമായ സംഭവം ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ നിന്നും പുറത്തുവന്നു. മയക്കുമരുന്ന് കേസില്‍ ആരോപണം നേരിട്ട വൈദികള്‍ ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയെന്ന വാര്‍ത്തയാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018ലാണ് മയക്കുമരുന്ന് കൈവശം സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട് 37കാരനായ വൈദികനെതിരെ നടപടി ആരംഭിച്ചത്. തിരുവസ്ത്രത്തില്‍ 1.8 ഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആ വര്‍ഷം തന്നെ വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കേസ് നടപടികള്‍ ആരംഭിച്ചതോടെ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം സഭ ആരംഭിച്ചിരുന്നു. വൈദികനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോപണമുണ്ട്. 2015 ല്‍ മധ്യവയസ്‌കയായ സ്ത്രീയെ വടികൊണ്ട് ആക്രമിച്ചുവെന്ന ആരോപണം ഇയാള്‍ക്കെതിരെയുണ്ട്.
2018ലാണ് മയക്കുമരുന്ന് കൈവശം വെച്ചതിന് 37കാരനായ വൈദികനെതിരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ നടപടികള്‍ ആരംഭിച്ചത്. വിശദമായ അന്വേഷണത്തിനിടെ പുരോഹിതനെ പുറത്താക്കാനുള്ള നടപടികള്‍ സഭ സ്വീകരിച്ഛു. ഇത് സംബന്ധിച്ച ഹിയറിങിനായി വൈദികള്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സഭയില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമായതോടെ കൈവശം സൂക്ഷിച്ചിരുന്ന ആസിഡ് ബിഷപ്പുമാരുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തി പരിക്കേറ്റ ഏഴ് ബിഷപ്പുമാര്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ തടസം പിടിക്കാന്‍ എത്തിയ ഒരു ജീവനക്കാരനും പൊള്ളലേറ്റു. അഭിഭാഷകന്‍, ഓഫീസ് അംഗം എന്നിവര്‍ക്കും പൊള്ളലേറ്റു. ആസിഡ് ഒഴിക്കുന്നതിനിടെ 37കാരനായ വൈദികനും പൊള്ളലേറ്റു.
വൈദികനെ സഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി ബുധനാഴ്ച ഉച്ചയ്ക്ക് ഏഥന്‍സിലെ പെട്രാക്കി മൊണാസ്ട്രിയിലാണ് ആരംഭിച്ചത്. മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് കടക്കുകയാണെന്നും അപ്പീല്‍ തള്ളുകയാണെന്നും 7 ബിഷപ്പുമാര്‍ അറിയിച്ചതോടെ 37കാരനായ വൈദികന്‍ എഴുന്നേറ്റ് നിന്ന് തന്റെ നിലപാടറിയിച്ചു. ഇതിനിടെ ബാഗില്‍ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന ആസിഡ് പുറത്തെടുക്കുകയും ബിഷപ്പുമാര്‍ക്കെതിരെ ഉപയോഗിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ സംഭവമായിരുന്നു ഇതെന്ന് ഒരു ബിഷപ്പ് വ്യക്തമാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി.
ആസിഡ് ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദികള്‍ പിടിയിലായി. കസ്റ്റഡയില്‍ തുടരുന്ന വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഏഥന്‍സ് ന്യൂസ് ഏജന്‍സി അറിയിച്ചു. അതേസമയം, ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഏതെല്ലാം ആണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. വൈദികന്റെ ഭാഗത്ത് നിന്നുമുണ്ടായത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്ന് മന്ത്രി നിക്കി കെരാമിയസ് ട്വീറ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, അവരുടെ ആരോഗ്യനില മെച്ചപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രീക്ക് ആരോഗ്യ മന്ത്രി വാസിലിസ് കികിലിയാസ് പരിക്കേറ്റ ബിഷപ്പുമാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
ആസിഡ് ആക്രമണം നടത്തിയ വൈദികന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മുന്‍പ് പലതവണ അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഒരു വിഭാഗം പേര്‍ ആരോപിച്ചു. വൈദികന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഒരു മാസം മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പരിക്കേറ്റ അഭിഭാഷകരില്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെങ്കിലും ജീവന്‍ നഷ്ടമാകുന്ന തരത്തിലുള്ള പരിക്കുകള്‍ ഇവര്‍ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഗ്രീക്ക് പ്രസിഡന്റ് കാതറിന സാകലറോപൗലോ നടുക്കം രേഖപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker