LATESTKERALA

മരം മുറിക്കൽ ഉത്തരവിൽ പിഴവുകളില്ല; വിശദീകരണവുമായി മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ

വിവാദ മരം മുറിക്കൽ ഉത്തരവിൽ പിഴവുകളില്ലെന്ന് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഉത്തരവിനെ എന്തിന് കുറ്റപ്പെടുത്തണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തന്നെയാണ് ഇ ചന്ദ്രശേഖരനും വ്യക്തമാക്കിയത്. വിവാദ ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്യുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്താൽ അവർക്കെതിരെ കർശന നടപടി ഉണ്ടാകും. വിഷയത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹംപറഞ്ഞു.

മരംമുറിക്കൽ വിവാദത്തിന് ആസ്പദമായ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചവർക്കുള്ള താക്കീതാണെന്നും മുൻ മന്ത്രി പറഞ്ഞു. മരംമുറിക്കൽ വിഷയത്തിൽ പുകമറ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker