BREAKINGKERALA

മരക്കൊമ്പ് പറമ്പില്‍ വീണതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊലപാതകം; അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ചു

കൊല്ലം: കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീന്‍, മകന്‍ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ്സിഎസ്ടി കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനില്‍കുമാറിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അനില്‍കുമാറിന്റെ വസ്തുവിലെ മരംവെട്ടിയപ്പോള്‍ ശിഖരം സലാഹുദ്ദീന്റെ പറമ്പില്‍ വീണതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടില്‍ കയറിയാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

Related Articles

Back to top button