LATESTFOOTBALLSPORTS

മരണപ്പോരിനോടുവില്‍ എല്ലാം ശാന്തം വമ്പന്മാര്‍ മുന്നോട്ട്. ഹംഗറി പുറത്തേക്കും

മ്യൂണിക്ക് : മരണഗ്രൂപ്പിലെ അവസാന മരണപോരാട്ടത്തില്‍ ജര്‍മനിയും ഹംഗറിയും , ഫ്രാന്‍സും പോര്‍ച്ചുഗലും രണ്ട് ഗോള്‍ വീതം അടിച്ചു സമനില സമ്മതിച്ചു. ഇതില്‍ നഷ്ടം ഹംഗറിക്കും.. രണ്ട് സമനിലകളുമായി ഹംഗറി പുറത്തേക്ക്.
ഗ്രൂപ്പ് എഫില്‍ നിന്നും ഒരു തോല്‍വി പോലും അറിയാതെ ഫ്രാന്‍സ് അഞ്ച് പോയിന്റോടെ ഒന്നാമതെത്തി . നാല് വീതം പോയിന്റുമായി ജ്രര്‍മ്മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് ഫ്രാന്‍സിനോടൊപ്പം രണ്ടും മൂന്നൂം സ്ഥാനക്കാരിയ യോഗ്യത നേടി..
ലോക യൂറോ ചാമ്പ്യന്മാരുള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ മാജിക് മഗ്യാറുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഹംഗറിയും അവര്‍ക്ക് തുല്യരായി നിലനിന്നു. അവസാന മത്സരത്തിന്റെ അന്തിമ നിമഷം വരെ പോരാട്ട വീര്യം കൊണ്ട് അതിശയിപ്പിച്ച ടിം. മരണ ഗ്രൂപ്പില്‍ നിന്നും ഹംഗറിയായിരിക്കും പുറത്തേക്ക് പോവുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മത്സരഫലങ്ങള്‍ ഞെട്ടിച്ചു.
ജര്‍മനി ഹംഗറിയോട് തോല്‍വിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ആഡം സലായിയും (11) ആന്ദ്രാസ് ഷാഫറുമാണ് (68) ഹംഗറിയുടെ സ്‌കോര്‍മാര്‍. കായ് ഹാവേര്‍ട്‌സും (66) ലിയോണ്‍ ഗൊരേസ്‌കയും 984) ജര്‍മനിക്കായും ഗോള്‍ നേടി.
രണ്ട് തവണ ജര്‍മനി പിന്നിലായതിന് ശേഷമാണ് ഹംഗറിയോട് സമനില പിടിച്ചത്.നേരത്തെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെയും അവര്‍ സമനിലക്കെണിയില്‍ വീഴ്ത്തിയിരുന്നു. പോര്‍ച്ചുഗലിനോട് തോല്‍ വിഴങ്ങിയതാകട്ടെ അവസാന മിനിറ്റുകളിലാണ്. .
അതേസമയം, ഗ്രൂപ്പ് എഫിലെ വാശിയേറിയ ഫ്രാന്‍സ്‌പോര്‍ച്ചുഗല്‍ പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി. മൂന്നു പെനാല്‍ട്ടി ഗോളുകള്‍ ഈ മത്സരത്തിന്റെ സവിശേഷതയായി.
പോര്‍ച്ചുഗലിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രണ്ട് ഗോള്‍ നേടി. 30, 60 മിനിറ്റില്‍ രണ്ടും പെനാല്‍്ട്ടി കിക്കില്‍ നിന്നും.
ഫ്രാന്‍സിനായി കരിം ബെന്‍സെമയുമാണ് (45+ 2 , 47 മിനിറ്റില്‍ ) സ്‌കോര്‍ ചെയ്തത്.ഇതില്‍ ബെന്‍സെമയുടെ ആദ്യ ഗോള്‍ പെനാല്‍ട്ടിയിലൂടെയാണ്.
ഫ്രാന്‍സിനെതിരായ പ്രകടനത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടത്തിനൊപ്പമെത്താന്‍ റൊണാള്‍ഡൊയ്ക്കായി. 109 ഗോളുകള്‍ നേടിയ ഇറാന്റെ അലി ഡാലിയും ക്രിസ്റ്റിയാനോയും ഒപ്പത്തിനൊപ്പമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker