ലഖ്‌നൗവില്‍ യുവതി ആത്മഹത്യ ചെയ്യാന്‍ പോകുന്ന വിവരം പൊലീസിനെ അറിയിച്ച് മെറ്റ എഐ. ഒടുവില്‍ പൊലീസെത്തി 21 -കാരിയായ യുവതിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവായ 23 -കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവം ഇങ്ങനെ: മറ്റൊരു പ്രദേശത്ത് താമസിക്കുന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പ് ആര്യ സമാജം ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാവുകയും ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് താമസിക്കാനും തുടങ്ങി. വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാല്‍ തന്നെ യുവാവ് യുവതിയെ ഉപേക്ഷിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
ആകെ മാനസികസമ്മര്‍ദ്ദത്തിലായിപ്പോയ യുവതി മരിക്കാന്‍ തീരുമാനിക്കുകയും കയറില്‍ കുരുക്കിട്ട് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് അധികം വൈകാതെ വൈറലായി മാറി. വീഡിയോ വൈറലായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പൊലീസ് ഓഫീസിലെ സോഷ്യല്‍ മീഡിയ സെന്ററില്‍ മെറ്റയുടെ മുന്നറിയിപ്പ് ലഭിച്ചു. ഉടനെ തന്നെ പൊലീസ് യുവതിയുടെ ഗ്രാമം കണ്ടെത്തുകയും യുവതിയുടെ അടുത്തെത്തി അവരെ മരണത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.
മോഹന്‍ലാല്‍ഗഞ്ച് എസിപി രജനീഷ് വര്‍മ ??പിടിഐ വീഡിയോസിനോട് പറഞ്ഞത്, ‘ശനിയാഴ്ച ഉച്ചയോടെ, ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി മെറ്റാ എഐയില്‍ നിന്ന് വിവരം ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഓഫീസിലെ സോഷ്യല്‍ മീഡിയ സെന്ററില്‍ നിന്ന് അറിയിപ്പ് കിട്ടി. ഉടന്‍ തന്നെ നടപടിയെടുത്തു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ സുരക്ഷിതയാക്കി’ എന്നാണ്.
പിന്നീട്, വനിതാ പൊലീസുകാര്‍ ഒരു മണിക്കൂറോളം യുവതിക്ക് കൗണ്‍സലിം?ഗ് നല്‍കി. യുവതി ഇപ്പോള്‍ ആരോ?ഗ്യവതിയാണ്. പൊലീസുകാര്‍ അവളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണ് എന്നും പൊലീസ് പറയുന്നു.
67 1 minute read