മരിക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിക്കിടക്കയില്‍ വച്ച് സഹോദരന്മാര്‍ക്ക് രാഖി കെട്ടി പെണ്‍കുട്ടി. തെലങ്കാനയിലാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്. തെലങ്കാനയിലെ മഹബൂബാബാദ് സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത്.
ഡിപ്ലോമ ചെയ്യുകയായിരുന്നു പെണ്‍കുട്ടി. അവിടെ വച്ച് ഒരാള്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍, അത് നിരസിച്ചതിനെ തുടര്‍ന്ന് അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി എന്ന് പൊലീസ് പറയുന്നു. ഇയാളുടെയും സുഹൃത്തുക്കളുടെയും ശല്ല്യം സഹിക്കാനാവാതെ ആ?ഗസ്ത് 15 -ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു.
ഉടനെ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവസ്ഥ മോശമാവുകയും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രി കിടക്കയില്‍ വച്ച് പെണ്‍കുട്ടി സഹോദരന്മാര്‍ക്ക് രാഖി കെട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അവള്‍ അവര്‍ക്ക് രാഖി കെട്ടിക്കൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെണ്‍കുട്ടി സഹോദരന്മാരുടെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്നതും കയ്യില്‍ രാഖി കെട്ടിക്കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടിക്ക് 18 വയസില്‍ താഴെയാണ് പ്രായം. അവളുടെ പരാതിയില്‍ നരസിംഹുല്‍പേട്ട് പൊലീസ് അവളെ ഉപദ്രവിച്ചവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു
107 Less than a minute