KERALALATEST

മരിച്ച നിലയില്‍ കണ്ടെത്തിയ മോഹനന്‍ വൈദ്യര്‍ കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം: മരിച്ചനിലയില്‍ കണ്ടെത്തിയ വൈദ്യര്‍ മോഹനന്‍ നായര്‍ക്ക് (65) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കരമനയിലെ ബന്ധുവീട്ടിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു കോവിഡ് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്നു. ഇതിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമേ മരണ കാരണം വ്യക്തമാകൂ.
വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിച്ചയാളാണ് മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായര്‍. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം.
2 ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്. രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker