ഒരുമിച്ച് കിടക്കാന്‍ വിസമ്മതിക്കുകയും ഭര്‍ത്താവിനെ മറ്റൊരു മുറിയില്‍ കിടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഭാര്യയുടെ നടപടി ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ദാമ്പത്യ അവകാശങ്ങള്‍ ഇതിലൂടെ ഭാര്യ നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജന്‍ റോയ്, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം.
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം ഉണ്ടായത്. തന്നെ ഒപ്പം കിടക്കാന്‍ ഭാര്യ സമ്മതിക്കുന്നില്ലെന്നും മറ്റൊരു മുറിയില്‍ കിടക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഒരുമിച്ച് കിടന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നുമാണ് ഹര്‍ജിയില്‍ യുവാവ് ആരോപിച്ചത്.
വൈവാഹിക ജീവിതത്തില്‍ ഒരുമിച്ച് കിടക്കുക എന്നത് പ്രധാനമാണ്. ഭാര്യ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭര്‍ത്താവിന്റെ ദാമ്പത്യ അവകാശം നിഷേധിക്കപ്പെടുകയാണ്. അത് മാനസികമായും ശാരീരികമായും പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു. ഈ കാരണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് പറഞ്ഞ കോടതി, കേസില്‍ വിവാഹമോചനം അനുവദിച്ചു.
57 Less than a minute