LATESTBREAKING NEWSKERALA

മറ്റ് പണിയില്ലാത്തവര്‍ക്ക് കേസ് കൊടുക്കാം; വിഡി സതീശനെതിരെ പരിഹാസവുമായി ഇപി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നല്‍കിയ പരാതിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മറ്റ് പണിയൊന്നും ഇല്ലാതെ നടക്കുന്നവര്‍ക്ക് കേസ് കൊടുക്കാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.

അതേസമയം വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്‍ ആദ്യം പറഞ്ഞത്. മദ്യപിച്ചു ലക്കുകെട്ട അവര്‍ക്കു നേരെ നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, അരമണിക്കൂറിനു ശേഷം നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് വെച്ച് ശ്രമിച്ചുവെന്നാണ് ഇപി ജയരാജന്‍ പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റ്റി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് അദ്ദേഹം കത്തുംനല്‍കി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഏറെ ദുരൂഹമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker