പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരുടെയും ആദരവ് പരി. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമര്‍പ്പിച്ചു.
അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ , പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍ എന്നിവര്‍ പരി. പിതാവിന് ആശംസകള്‍ നേര്‍ന്നു.
111 Less than a minute