BREAKING NEWSKERALA

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: അബ്ദുസമദ് സമദാനി മുന്നില്‍

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ച് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 18,000ലേറെ വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സാനുവാണ് രണ്ടാമത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി മൂന്നാമതാണ്.
2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തുനിന്ന് വിജയിച്ചത്. 2017ലെ ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി 2019ല്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ 2021ലെ ഉപതിരഞ്ഞെടുപ്പില്‍ വി.പി. സാനുവിനെ രംഗത്തിറക്കി ശക്തമായ മത്സരമാണ് എല്‍.ഡി.എഫ്. മലപ്പുറത്ത് കാഴ്ചവെച്ചത്.

Related Articles

Back to top button