policeമലപ്പുറം: തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്മെയ്ലിങെന്ന് പൊലീസ്. സംഭവത്തില്‍ തിരൂര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികള്‍ തട്ടി എടുത്തിരുന്നു. പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍ വീടുവിട്ട് പോയത്.
തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി.ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിയിരുന്നു.എറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മൊബെല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്നാണ് ഡെപ്യുട്ടി തഹസില്‍ദാര്‍ പറഞ്ഞത്. പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
58 Less than a minute