BREAKING NEWSKERALA

മലമ്പുഴയില്‍ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേന്ദ്രത്തില്‍ തീപ്പിടിത്തം

പാലക്കാട്: മലമ്പുഴയില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റിനാണിത്. തീപ്പിടിത്തത്തില്‍ പ്ലാന്റിലെ ഒരു സ്റ്റോര്‍ പൂര്‍ണമായി കത്തിനശിച്ചു.
മലമ്പുഴ അണക്കെട്ടിന് എതിര്‍ വശത്തായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ വനത്തില്‍ നിന്നാണ് പ്ലാന്റിലേയ്ക്ക് തീപിടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
തീപിടിക്കുമ്പോള്‍ സ്റ്റോറില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവര്‍ വിവരമറിയിച്ച് ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker