ദമാം: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിയായ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. പോലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസംമുന്പ് നാട്ടിലെ ഒരു ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.