BUSINESSBUSINESS NEWS

മലയാളി സ്റ്റാര്‍ട്ടപ്പില്‍ 753 കോടി രൂപയുടെ ആഗോള നിക്ഷേപം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശസ്ത സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. ആകെ 137 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഓപ്പണ്‍ നേടിയിട്ടുണ്ട്.
ചെറുകിടഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയ നൂതന ബാങ്കിംഗ് പ്ലാറ്റ് ഫോമായ ഓപ്പണ്‍ സീരീസ് സി റൗണ്ടിലാണ് 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയത്. സിംങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെമാസെക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി നയിച്ച റൗണ്ടില്‍ ഗൂഗിള്‍, ജപ്പാനിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനമായ എസ്ബിഐ ഇന്‍വെസ്റ്റ്‌മെന്റ്, നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 ക്യാപ്പിറ്റല്‍ എന്നിവ പങ്കെടുത്തു.
അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ തുടക്കമിട്ട ഓപ്പണിന് നിലവില്‍ ഇന്ത്യയിലെ പന്ത്രണ്ടിലധികം പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തമുണ്ട്.
ആഗോള സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം നേടുവാന്‍ തക്കവണ്ണം മികച്ചവയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെന്നാണ് ഈ വന്‍നിക്ഷേപം വ്യക്തമാക്കുന്നതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. അനന്ത സാധ്യതകളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രോത്സാഹനമാണ്. ഓപ്പണ്‍ സ്റ്റാര്‍ട്ടപ്പ് സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്റെ ഭാഗമാണെന്നതില്‍ സന്തോഷമുണ്ട്. ഫിന്‍ടെക് മേഖലയില്‍ ഫലപ്രദമായ കൂടുതല്‍ പ്രതിവിധികളുമായി സ്ഥാപനം മുന്നേറുമെന്ന് ഉറപ്പുളളതായും വ്യക്തമാക്കിയ അദ്ദേഹം ഓപ്പണിന്റെ സ്ഥാപകരെ അഭിനന്ദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker