KERALA

മലയാള കാവ്യ സംഗീതിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 


അജ്ഞാത കാരണങ്ങളാൽ തമസ്കരിക്കപ്പെടുന്ന അസാമാന്യ കഴിവുള്ള കലാ സാഹിത്യ പ്രതിഭകളെ കണ്ടെത്തി പൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുക എന്ന സദുദേശ്യത്തോടെ
രണ്ടു വർഷത്തിൽ ഒരിക്കൽ ദേശീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന
സംഗീത – സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് നൽകി വരുന്ന മലയാള കാവ്യ സംഗീതിക അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു .

ഫോറത്തിന് മുൻപിൽ വന്ന മത്സരാർത്ഥികളിൽ അവസാന റൗണ്ടിലെത്തിയവരുടെ കഴിഞ്ഞകാല,സാഹിത്യ- സംഗീത – സാംസ്കാരിക സംഭാവനകൾ കൂടി പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നിർണ്ണയം നടത്തിയത് .

മികച്ച സംഗീത സംവിധായകനുള്ള മലയാള കാവ്യ സംഗീതിക ത്യാഗ രാജ സംഗീത രത്ന പുരസ്‌കാരത്തിന് ശ്രീ അനീഷ് RC.യും മികച്ച പിന്നണി ഗായകനുള്ള ശ്രീ പുരന്തര ദാസ സംഗീത രത്ന പുരസ്‌കാരത്തിന് ശ്രീ ഷൈൻ ഡാനിയേലും , മികച്ച കവിയ്ക്കുള്ള B.S.R മെമ്മോറിയൽ കാവ്യ പ്രതിഭാ പുരസ്‌കാരം ശ്രീ ഗിരീഷ് മുഖത്തലയും , മികച്ച കഥാകൃത്തായി B.S.R മെമ്മോറിയൽ അക്ഷര പ്രതിഭാ പുരസ്‌കാരം ശ്രീ അപ്പു മുട്ടറയും അർഹരായി.

ചടങ്ങിൽ ഉപമ, അമാനുട എന്നീ ചിത്രങ്ങളിലൂടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ നവാഗത സംവിധായകൻ ശ്രീ SS ജിഷ്ണുദേവ്, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദവും അഭിനയ പ്രതിഭയും യുവ സംഗീതജ്ഞനുമായ ശ്രീ.സന്ദീപ് കുമാർ പന്തളം എന്നിവർക്ക് മലയാള കാവ്യ സംഗീതിക സ്പെഷ്യൽ ജൂറി പുരസ്‌കാരവും നൽകി ആദരിച്ചു . മികച്ച വിദ്യാർത്ഥി കലാ പ്രതിഭകൾക്കുള്ള പുരസ്‌കാരം ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഐശ്വര്യ ദത്ത് SS നും ,ഹൈസ്കൂൾ വിഭാഗത്തിൽ ആൻസി സാഗർ നും സമ്മാനിച്ചു

പ്രശസ്ത സിനിമ പിന്നണി ഗാന രചയിതാവും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ടെലിവിഷൻ അവതാരകനുമായ ശ്രീ BR പ്രസാദ് ചെയർമാനും, പിന്നണി ഗാന രചയിതാവും, കഥാകൃത്തും, സംവിധായകനുമായ ശ്രീ ദീപു RS ചടയമംഗലം ,ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ സബീഷ് ബാല,നടനും, നിർമ്മാതാവുമായ അൻസാർ മുംബൈ, സിനിമ സംഗീത സംവിധായകൻ ശ്രീ ശബരിഷ് mp തുടങ്ങിയവടങ്ങുന്ന ജൂറിയാണ് എൻട്രികൾ പരിശോധിച്ച് അവാർഡ് പ്രഖ്യാപിച്ചത്.3001 രൂപയും പ്രശസ്തി പത്രവും, ഫലകവും, സ്വർണ്ണമെഡലും അടങ്ങുന്നതാണ് അവാർഡ് .

തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സെൻറ് കൃസോസ്റ്റം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിജയോത്സവ ചടങ്ങിനൊടനുബന്ധിച്ചു ബിഷപ്പ്
Most Rev.അബൂൻ മാർ യൗസേബിയോസ് മലയാള കാവ്യ സംഗീതിക അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു ,….

സിനിമ സംഗീത സംവിധായകൻ ശ്രീ പ്രശാന്ത് മോഹൻ ചടങ്ങ് ഉത്ഖാടനം ചെയ്തു , ബാലരാമപുരം വൈദിക ജില്ല കറസ്പോൺഡന്റ് ഫാദർ ഷീൻ തങ്കാലയം ,സ്കൂൾ ഹെഡ്മിസ്ട്രസ്, PTA പ്രസിഡന്റ് , മലയാള കാവ്യ സംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറം ചെയർമാനുമായ ശ്രീ ദീപു RS ചടയമംഗലം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker