KERALA

മലയാള കാവ്യ സാഹിതി കവിതാ മത്സരത്തിൽ ശ്രീകുമാരി അശോകൻ പുരസ്ക്കാരം നേടി


മലയാള കാവ്യ സാഹിതി കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ  കൊട്ടാരക്കര റ്റി. എസ് ബിൽഡിങ്ങിൽ വെച്ചു നടന്ന നേർക്കാഴ്ച 2022 ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ ഡയറക്ടർ ഡോ. റസലുദീൻ നിർവഹിച്ചു. ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണവുംപുരസ്കാര സമർപ്പണവും നടത്തി. കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ശ്രീകുമാരി അശോകന്റെ കാവ്യനുരാഗം എന്ന കവിതയാണ്. കഥാ രചനാ മത്സരത്തിൽ സജിനി സുഗതന്റെ കറുത്ത പ്രതീക്ഷകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഡോ :മുഞ്ഞിനാട് പത്മകുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker