BREAKING NEWSKERALALATEST

മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ്; ദിലീപ് അടക്കമുള്ളവര്‍ക്ക് പങ്ക്: പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

മലയാള സിനിമ രംഗത്ത് സെക്‌സ് റാക്കറ്റ് നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ ദിലീപ് അടക്കമുള്ള താര പ്രമുഖര്‍ക്ക് പങ്കുണ്ടെന്നും പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. സുനിയുടെ അമ്മയാണ് കത്ത് പുറത്തുവിട്ടത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനി തന്റെ അമ്മയെ ഏല്‍പ്പിച്ചതാണ് ഈ കത്തെന്നാണ് വിവരം.
താരസംഘടനയില്‍ എത്ര പേര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് തനിക്കറിയാമെന്ന് സുനി പറയുന്നുണ്ട് കത്തില്‍. ദിലീപ് പുറംനാടുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുന്നതില്‍ ദുരൂഹതകളുണ്ടെന്നും സുനിയുടെ കത്തില്‍ ആരോപിക്കുന്നു. ഇനി ദിലീപില്‍ നിന്ന് യാതൊരു സഹായവും തനിക്ക് വേണ്ടെന്നും സുനി കത്തില്‍ പറയുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker