KERALABREAKING NEWSLATEST

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല: മില്‍മ

തിരുവനന്തപുരം: വയനാട് ആസ്ഥാനമായുള്ള ഗ്രേസ് പ്‌ളസ് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സി മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും മില്‍മ അറിയിച്ചു.
മില്‍മയുടെ വിതരണശൃംഖല ആണെന്ന മട്ടിലാണ് ഇതിന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിന് മില്‍മ ഒരു ഏജന്‍സിക്കും അനുവാദം നല്‍കിയിട്ടില്ല. ഈ കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതുമായി മില്‍മയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്നും മില്‍മ അറിയിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker