തിരുവല്ല : പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരത്തിന്റെ പുരസ്കാരം ശ്രീരഞ്ജിനി സുധീഷിനും (കോന്നി) , ആര്യാ കൃഷ്ണനും (കൊല്ലം) , ഡോ.ഇളമൺ രമേശൻ നമ്പൂതിരി സമ്മാനിച്ചു. തിരുവല്ല ഇളമൺ മനയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ ലാൽജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബേബി വെണ്ണിക്കുളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ജിജി മാത്യു, ജെയിംസ് ടി, ബിൻഷാ ആൻ സാമുവേൽ, ബിജു ജേക്കബ് വെണ്ണിക്കുളം എന്നിവർ പ്രസംഗിച്ചു.
Related Articles
Check Also
Close