BREAKING NEWSLATESTNATIONALTOP STORY

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്ട്രയിലെ ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു .ഒരു മാസത്തിനും മൂന്ന് മാസത്തിനും ഇടയില്‍ പ്രായമുള്ള പതിനേഴ് കുട്ടികളാണ് എസ്എന്‍സിയൂ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. ഏഴ് കുട്ടികളെ രക്ഷപെടുത്തി. തീപിടുത്തതിന്റെ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker