മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ എന്‍ഡിഎയില്‍ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.
നിലവില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാര്‍ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം എന്‍സിപി അജിത് പവര്‍ വിഭാഗം എന്നിവര്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാള്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
അതേസമയം, മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കുന്നതും ആലോചനയിലാണ്. അത്തരമൊരു സാധ്യതയുണ്ടായാല്‍ ഏക്‌നാഥ് ഷിന്‍ഡെക്ക് തന്നെ നല്‍കാനുള്ള സാധ്യതയുമുണ്ട്. തീരുമാനം നാളെയോടെയെന്നാണ് നേതൃത്വം അറിയിക്കുന്നത്.
63 Less than a minute