KERALALATEST

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഉടൻ പ്രഖ്യാപിച്ചേക്കും,

 

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തെരഞ്ഞെടുത്തേക്കും. ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്തിമ റോസ്‌ന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ശ്രീകുമാരി രാമചന്ദ്രന്‍, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്. അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായി.

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. തോൽവിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പാർട്ടിക്കെതിരായ പരാമർശങ്ങളിൽ ഉള്ള അതൃപ്തി കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ ഉന്നയിക്കും.

ചവറയിലെ തോൽവിയ്‌ക്ക് കാരണമായ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി എടുക്കുമെന്ന് ആർഎസ്പിയ്‌ക്ക് നൽകിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തിൽ ഉണ്ടാകും. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോൺഗ്രസിൽ ഉണ്ടായ രാജി വയ്ക്കലിൽ കെപിസിസി നേതൃത്വത്തിന് എതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറിൽ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചർച്ച ചെയ്യും. യുഡിഎഫിന്റെ തോൽവിയ്ക്ക് കാരണമായ നേതാക്കൾക്ക് എതിരെയുള്ള നടപടി യോഗത്തിൽ സ്വീകരിക്കുമെന്നാണ് സൂചന. പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ തന്നെയാണ് തോൽവിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker