BUSINESSBUSINESS NEWS

മാക്‌സ് ഫാഷന്റെ ഓണം കളക്ഷന്‍ ചലച്ചിത്ര താരം മാളവിക മേനോന്‍ പുറത്തിറക്കി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്‌സ് ഫാഷന്റെ പ്രത്യേകം തയ്യാറാക്കിയ ഓണം കളക്ഷന്‍ പ്രശസ്ത ചലച്ചിത്ര താരം മാളവിക മേനോന്‍ തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയില്‍ പുറത്തിറക്കി.
ചടങ്ങിന് മുന്നോടിയായി ി. കുട്ടികള്‍ ചേര്‍ന്ന് കിഡ്‌സ് മാക്‌സ് പൂക്കളമൊരുക്കിയപ്പോള്‍ മാളിവിക മേനോനും കൂടെച്ചേര്‍ന്നു.
വിവിധ കോളേജ്, ഐ ടി പാര്‍ക്ക് ഓഡിഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത മോഡലുകള്‍ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങള്‍ അവതരിപ്പിച്ച എക്‌സ്‌ക്ലൂസീവ് മാക്‌സ് ഓണം കളക്ഷനില്‍ റാമ്പില്‍ നടന്നു. ഷോസ്‌റ്റോപ്പറായിരുന്ന നടി മാളവിക പിന്നീട് ഓണം ടെലിവിഷന്‍ പരസ്യവും പുറത്തിറക്കി.
മനസാകെ ഓണം, മാക്‌സ് ആകെ ഓണം’ എന്ന പ്രചാരണ ആശയവുമായാണ് ടെലിവിഷന്‍ പരസ്യം രംഗത്തെത്തുന്നത്. ഭാര്യ, ഭര്‍ത്താവ്, കുട്ടി എന്നിവരുടെ ബന്ധത്തെ സ്‌നേഹപൂര്‍വം എടുത്തുകാണിച്ചുകൊണ്ടാണ് പരസ്യം ഓണത്തിന്റെ സത്ത പകര്‍ത്തുന്നത്.
. ആഘോഷങ്ങളുമായി അടുത്ത ബന്ധമുള്ള വൈവിധ്യമാര്‍ന്ന ചോയ്‌സുകള്‍ ബ്രാന്‍ഡ് എപ്പോഴും വാഗ്ദാനം ചെയ്യുന്നതിനെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.
എക്‌സ്‌ക്ലൂസീവ് ഓണം കളക്ഷന്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാക്‌സ് ഫാഷന്‍ സംസ്ഥാന തലവന്‍ അനീഷ് രാധാകൃഷ്ണന്‍ പറഞ്ഞു. വസ്ത്രങ്ങള്‍ ഏതൊരു ആഘോഷത്തിന്റെയും അവിഭാജ്യ ഘടകമായതിനാല്‍, ഈ ഉത്സവകാലത്ത് ആളുകളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ആഹ്ലാദവും നല്‍കാന്‍ ബ്രാന്‍ഡ് മുന്‍കൈയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഓണത്തിന് 349 രൂപ മുതല്‍ മിതമായ നിരക്കില്‍ ഓണം ഫെസ്റ്റിവല്‍ എക്‌സ്‌ക്ലൂസീവ് ക്യുറേറ്റഡ് കളക്ഷനുമായി എത്തിയതായി മാക്‌സ് ഫാഷന്‍ റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജിത്തു തുളസീധരന്‍ പറഞ്ഞു.
ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് മാനേജര്‍ രഞ്ജിത്ത് കൃഷ്ണന്‍, ക്ലസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വികാസ് സുകുമാരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഓണത്തിന് കാഞ്ചിവരം സാരിയുടെ സങ്കീര്‍ണമായ ജ്യാമിതീയ രൂപങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വര്‍ണ്ണ പ്രിന്റുകളില്‍ ബിദ്രി കലകള്‍ കലര്‍ത്തി നീല, മസ്റ്റാര്‍ഡ്, ലൈലാക്ക് കസവ് എന്നിവയുടെ വൈബ്രന്റ് ഷേഡുകള്‍ ഉപയോഗിച്ച് പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളാണ് മാക്‌സ് അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിപുലമായ വസ്ത്രങ്ങള്‍, കട്ട്‌സ്, ഡിസൈനുകള്‍ എന്നിവ മാക്‌സ് വാഗ്ദാനം ചെയ്യുന്നു.
മാക്‌സ് ഫാഷന്‍. 2004ല്‍ മിഡില്‍ ഈസ്റ്റിലാണ് ആദ്യ സ്‌റ്റോര്‍ തുറന്നത്. അസാധാരണ വേഗത്തില്‍ വളര്‍ന്ന ബ്രാന്റിന് ഇപ്പോള്‍ 19 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍, നിലവില്‍ 170ലധികം നഗരങ്ങളില്‍ 450ഓളം സ്‌റ്റോറുകള്‍ ഉണ്ട്;

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker