Uncategorized

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) കൊച്ചിയില്‍ അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വിപിന്‍ ചന്ദ് 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസി പ്രവേശിക്കുന്നത്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.

Related Articles

Back to top button