KERALANEWS

മാധ്യമ പ്രവർത്തകൻ അനു സിനു അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു.

യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. നോവലിന് കൈരളി– അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്​തകം, എന്റെ തിബറ്റ്​ എന്നീ പുസ്​തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളി.

Related Articles

Back to top button