BREAKING NEWSKERALALATESTNEWS

മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം; എറണാകുളം ചമ്പക്കര മാർക്കറ്റിൽ കർശന പരിശോധന

എറണാകുളം ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ അഞ്ചരയോടെയാണ് പോലീസും നഗരസഭയും പരിശോധന നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ചാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്തുന്നത്.

പലരും മാസ്ക് ധരിക്കാതെയാണ് മാർക്കറ്റിലേക്ക് എത്തിയത്.സാമൂഹിക അകലവും പാലിക്കപ്പെട്ടിരുന്നില്ല. നഗരസഭ സെക്രട്ടറിയുടെയു ഡിസിപി പൂങ്കുഴലിയുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

നിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾ പോലീസ് അടപ്പിച്ചു. മാസ്ക് ധരിക്കാതെ മാർക്കറ്റിലേക്ക് എത്തിയവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി എടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകും.

Tags

Related Articles

Back to top button
Close