TOP STORYNATIONAL

മാനനഷ്ടക്കേസില്‍ അമിത് ഷായ്ക്ക് സമന്‍സ്; കോടതിയില്‍ നേരിട്ട് ഹാജരാകണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. പശ്ചിമ ബംഗാള്‍ എം.പി-എം.എല്‍.എ കോടതിയാണ് അമിത് ഷായ്ക്ക് സമന്‍സ് അയച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ടക്കേസിലാണ് സമന്‍സ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

2018 ഓഗസ്റ്റ് പതിനൊന്നിന് കൊല്‍ക്കത്തയിലെ മായോ റോഡില്‍ നടന്ന ബിജെപി റാലിയില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ അമിത് ഷാ മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Related Articles

Back to top button