TECHMOBILE

മാപ്‌മൈഇന്ത്യ, ഫാക്ട്ചെക്കര്‍ എന്നിവയുമായിപങ്കാളിത്തം സൃഷ്ടിച്ച് ട്രൂകോളര്‍

കൊച്ചി: കോളര്‍ ഐഡിയും ടെലിഫോണ്‍ സെര്‍ച്ച് എഞ്ചിനുമായ ട്രൂകോളര്‍, കോവിഡ് ഹെല്‍ത്ത ്‌കെയര്‍ ഡയറക്ടറി ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി MapmyIndia, Factchecker എന്നിവയുമായി സഹകരിക്കുന്നു. എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു, പുതിയ സഹകരണങ്ങള്‍ കൂടിയാകുമ്പോള്‍ അപ്‌ഡേറ്റഡായ വലിയ വിവരശേഖരണത്തിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുന്നു.
ഇന്ത്യയിലെ മുന്‍നിര ലൊക്കേഷ? അധിഷ്ഠിത IOT പ്ലാറ്റ്‌ഫോമായ MapmyIndia, രാജ്യമെമ്പാടുമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, കോവിഡ് ആശുപത്രികള്‍, ടെസ്റ്റ് സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട 60,000 പോയിന്റുകളെ ഒന്നിച്ചു കൊണ്ടുവരുന്നു. ട്രൂകോളറിനുള്ളിലെ ങമുാ്യകിറശമ ബാനറില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് വിശദാംശങ്ങളും ലൊക്കേഷന്‍ മാപ്പും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. അതേസമയം, കോവിഡ് റിലീഫില്‍ ഉ ള്‍പ്പടുത്തിയിട്ടുള്ള കോണ്‍ടാക്റ്റ് നമ്പറുകള്‍ നിരന്തരം പരിശോധിച്ചുറപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഫാക്റ്റ് ചെക്ക് സംവിധാനമാണ് FactChecker. ആവശ്യമുള്ള സമയത്ത് ശരിയായ കോണ്‍ടാക്റ്റുകള്‍ തന്നെയാണ് രോഗികളും മറ്റും ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാന്‍് ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker