BREAKING NEWSKERALALATEST

മാര്‍ട്ടിന്‍ ഒളിച്ചിരുന്നത് ചതുപ്പിലും കുറ്റിക്കാടുകളിലും…. പിടിയിലാകുന്നത് വ്യവസായ മേഖലയിലെ കെട്ടിടത്തില്‍ നിന്ന്

തൃശ്ശൂര്‍: കൊച്ചിയില്‍നിന്ന് തൃശ്ശൂരിലെത്തിയശേഷം മാര്‍ട്ടിന്‍ ജോസഫ് മാറി മാറി, ഒളിവില്‍ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങള്‍ കണ്ടെത്തിയിരുന്നത്. ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയതറിഞ്ഞതോടെ മുണ്ടൂരിനടുത്ത് വയലുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്തേക്ക് മാറി. ചതുപ്പുനിലത്തോട് ചേര്‍ന്നുള്ള ഇവിടെയിരുന്നാല്‍, ദൂരെനിന്ന് ആളുകള്‍ എത്തുന്നത് കാണാമെന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ കാരണം.
മുണ്ടൂരിന് സമീപമുള്ള മേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തി, ചതുപ്പിലും വെള്ളത്തിലും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പോലീസ് തിരച്ചില്‍ നടത്തി. സഹകരണം തേടി പോലീസ് നാട്ടുകാരെ സമീപിച്ചതോടെ അവരും കൂടി.
ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കാട്ടിലേക്ക് ഓടിമറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം ആ പ്രദേശം കേന്ദ്രീകരിച്ചായി. വലിയ പോലീസ് സന്നാഹവും മുന്നൂറിനടുത്ത് നാട്ടുകാരും ചേര്‍ന്ന് സംഘങ്ങളായി തിരച്ചില്‍ വ്യാപകമാക്കിയപ്പോള്‍ രക്ഷയില്ലാതെ മാര്‍ട്ടിന്‍ സമീപത്തെ ഇന്‍ഡസ്ട്രിയല്‍ മേഖയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇവിടെ കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker