BREAKING NEWSKERALA

മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്‌ലാറ്റില്‍; ഒളിത്താവളം അനുവദിക്കാത്തതിന് ഈ യുവതിയെ മര്‍ദ്ദിച്ചു പുറത്താക്കി

കൊച്ചി: കൊച്ചിയില്‍ ഫഌറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ തൃശ്ശൂരില്‍ നിന്ന് പിടിയിലായ മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ താമസിച്ച ഫ്‌ളാറ്റിന്റെ ഉടമയായ യുവതിയേയും മര്‍ദിച്ചതായി പരാതി. മെയ് 31ാം തീയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ച വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫഌറ്റിലായിരുന്നു.
മെയ് 31ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ട്ടിനും ചേര്‍ന്ന് കാക്കനാടുള്ള ഫഌറ്റില്‍ എത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ്‌ളാറ്റുടമയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവര്‍ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് ഭയപ്പാടിലായ യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജൂണ്‍ എട്ടാം തീയതിയാണ് മാര്‍ട്ടിന്‍ ഈ ഫ്‌ളാറ്റില്‍ നിന്ന് പോയത്. അന്ന് പുലര്‍ച്ചെ നാലരയോടെ മാര്‍ട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫഌറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ കൊച്ചിയില്‍ മറ്റൊരു യുവതിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുരക്ഷിതമായി കഴിയുകയായിരുന്നു.
കൊച്ചിയിലെ ഫഌറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍ട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker