LATESTKERALA

‘മാറുന്ന കേരളം, സാധ്യമാണ് എല്ലാം’ വനിതാ സാഹിതിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് തുടക്കമായി

ഗാര്‍ഹിക പീഡനം, സ്ത്രീധനം, തുല്യതയില്ലാത്ത സാമൂഹിക വ്യവസ്ഥകള്‍ എന്നിവയ്‌ക്കെതിരെ വനിതാ സാഹിതി സംസ്ഥാനക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘മാറുന്ന കേരളം, സാധ്യമാണ് എല്ലാം’ എന്ന പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി.സീതമ്മാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍. സെക്രട്ടറി പി.എന്‍ .സരസമ്മ സ്വാഗതവും ഡോ.ഡി .ഷീല പ്രോഗ്രാം വിശദീകരണവും നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവില്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് എന്നിവര്‍ ആശംസകളും ഡെയ്‌സി മഠത്തിശ്ശേരി നന്ദിയും അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker