ENTERTAINMENTMALAYALAM

‘മാലിക് സത്യസന്ധമല്ലാത്ത സിനിമ’; എന്തൊരു പ്രഹസനാണ് സജിയെന്ന് എന്‍ എസ് മാധവന്‍

ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കിയ ‘മാലിക്’ ഒടിടി റിലീസായെത്തിയതോടെ സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരെത്തുന്നുണ്ടെങ്കിലും ഓരോ കഥാപാത്രങ്ങളുടേയും പ്രകടനത്തെ ഏവരും ഒരേ സ്വരത്തിലാണ് പ്രശംസിച്ചിരിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചിത്രത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തുകയാണ് ‘മാലിക്’ എന്ന സിനിമയെ. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോട് പലരും വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍ സിനിമയുടെ ക്രാഫ്റ്റും അഭിനേതാക്കളുടെ പ്രകടനവും ഏറെ മികച്ചതെന്നാണ് ഏവരും സോഷ്യല്‍മീഡിയയിലൂടേയും മറ്റും പറയുന്നത്.
എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സത്യസന്ധമല്ലാത്ത ചിത്രമാണ് മാലിക്. അന്യായമാണ്, ബീമാപ്പള്ളി കലാപത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിനിമ പറഞ്ഞോ? ഇല്ല. ലക്ഷദ്വീപ് കുറ്റവാളികളുടെ സങ്കേതമാണെന്ന് സിനിമ പറഞ്ഞോ? ഇല്ല, എന്തൊരു പ്രഹസനാണ് സജി’, എന്‍ എസ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
‘ഒരു മലയാള സിനിമയ്ക്ക് ഇതിന് മുമ്പ് അറബിയില്‍ ടൈറ്റില്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. എന്തുകൊണ്ട്? അറബി മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് കരുതി നിങ്ങള്‍ എന്തെങ്കിലും മറച്ചുവെക്കുകയാണോ? മാലിക് പൂര്‍ണ്ണമായും ഫിക്ഷനാണ്. പിന്നെ എന്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിക്കുന്നു, അതും പച്ചക്കൊടി ഉള്ളത്’.
ലക്ഷദ്വീപ് കുറ്റവാളികളുടെ സങ്കേതമെന്ന് മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണ്. മഹല്‍ കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ധാര്‍മ്മികതയ്‌ക്കെല്ലാം എതിരെയാണിത്, അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
‘രണ്ട് സമുദായങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍, എന്തിനാണ് ഒന്ന് ഭീകരവാദ സാധ്യതയുള്ളതെന്ന് കാണിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പോലീസ് വെടിവെയ്പ്പ് സിനിമ കാണിക്കുന്നു. ഗവണ്‍മെന്റ് പങ്കാളിത്തം ഇല്ലാതെ അത് സംഭവിക്കുമോ? അതെ, ഏതൊരു വാണിജ്യ സിനിമയേയും പോലെ, ഇസ്‌ലാമോഫോബിയയിലും ഭരണകക്ഷിക്കായി സൗകര്യപൂ!ര്‍വ്വം കടത്തിയിട്ടുണ്ട്’, വിവിധ ട്വീറ്റുകളിലായി എന്‍.എസ് മാധവന്‍ പറഞ്ഞിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker